നരേന്ദ്രമോദിയെയും രാംനാഥ് കോവിന്ദിനെയും ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്തതിന്റെ കാരണം വ്യക്തമാക്കി വൈറ്റ് ഹൗസ്‌

കൂടാതെ പരിഹാസവുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അണ്‍ഫോളൊ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, യു.എസിലെ ഇന്ത്യന്‍ എംബസി തുടങ്ങിയ ആറ് അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തിരുന്നു. ഇത് മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു. കൂടാതെ പരിഹാസവുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളിലെ ഭരണത്തലവന്മാരുടേയും ബന്ധപ്പെട്ട മറ്റു ചില ഉന്നതോദ്യോഗസ്ഥരുടേയും അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് പതിവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്‍ന്നിരുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇന്ത്യയിലെ കോവിഡ്‌-19 ബാധിതരുടെ രോഗമുക്‌തി നിരക്കുയര്‍ന്നു, മരണ നിരക്കും കുറവ്: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്

ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യു.എസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഈ ആഴ്ച്ച ആദ്യം ഇവരെയെല്ലാം അണ്‍ഫോളോ ചെയ്തു. ഇതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ട്വീറ്റുകള്‍ അറിയുന്നതിനും റീട്വീറ്റ് ചെയ്യുന്നതിനും വേണ്ടിയാണ് കുറച്ചു നാളത്തേക്ക് ആ രാജ്യങ്ങളിലെ പ്രധാന ഔദ്യോഗിക അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതെന്നും അതിന് ശേഷം അണ്‍ഫോളോ ചെയ്യാറാണ് പതിവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Share
Leave a Comment