Latest NewsIndia

ഇത് നിങ്ങൾ പറയുന്ന ‘പപ്പുവല്ല’, മോദിയേയും ബിജെപിയേയും വിറപ്പിക്കുന്ന രാഹുല്‍ ഗാന്ധി!! വന്‍ തിരിച്ചുവരവെന്ന് കോൺഗ്രസ്സ്

രാഹുൽ ഉയർത്തുന്ന വിമർശനങ്ങൾ എത്രമാത്രം ബിജെപിയെ വെള്ളം കുടിപ്പിക്കുന്നുണ്ടെന്നത് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്.

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങളോടും നിർദ്ദേശങ്ങളോടും പരിഹാസരൂപേയാണ് ബിജെപി നേതാക്കൾ പ്രതികരിക്കന്നതെന്ന് കോൺഗ്രസ്. പപ്പു എന്ന് വിളിച്ചു ആക്ഷേപിച്ചവർക്ക് കനത്ത തിരിച്ചടി നൽകിയാണ് രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവ്. രാഹുൽ ഉയർത്തുന്ന വിമർശനങ്ങൾ എത്രമാത്രം ബിജെപിയെ വെള്ളം കുടിപ്പിക്കുന്നുണ്ടെന്നത് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. പൂർണശക്തിയെടുത്ത് രാഹുലിനെ നേരിടേണ്ടി വരുന്ന ബിജെപി നേതാക്കളെയാണ് കൊറോണ കാലത്ത് കാണാൻ സാധിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കൊവിഡിനെതുരെയുള്ള പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സർക്കാർ വീഴ്ചകളിൽ വിമർശന ശരങ്ങൾ എയ്യുകയാണ് രാഹുൽ.ഏപ്രിൽ 28 നാണ് രാഹുൽ ഗാന്ധി ഒരു പഴയ വീഡിയോ തന്റെ ട്വിറ്ററിൽ പങ്കുവെച്ചു. മാർച്ച്​ 16ന്​ ലോക്​സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ 50 ബാങ്ക്​ കള്ളൻമാരുടെ വിവരം ചോദിച്ചിരുന്നു. പക്ഷേ ധനമന്ത്രി നിർമല സീതാരാമൻ അതിനുത്തരം നൽകിയിരുന്നില്ല. ഇ​പ്പോൾ ബിജെപിയുടെ സുഹൃത്തുക്കളായ നിരവ്​ മോദി, മെഹുൽ ചോക്​സി എന്നിവരടക്കമുള്ളവരുടെ പേര്​ ആർബിഐ പുറത്തുവിട്ടിരിക്കുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങളെ എതിര്‍ക്കുന്ന അമുസ്ലീങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും ഇവരെ ഗൾഫ് രാജ്യങ്ങളിൽ വെച്ച് അറസ്റ്റ് ചെയ്യണമെന്നും സാക്കീർ നായിക്

ഇതുകൊണ്ടാണ്​ സത്യം അവർ മറച്ചുവെച്ചതെന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.രാഹുൽ ഗാന്ധി ചോദിച്ച ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ധനമന്ത്രി നിർമ്മല സീതാരാമൻ ശ്രമിച്ചത് ഇതുകൊണ്ടാണെന്നും ഖോക്ലെ കുറിച്ചു. ഈ ഏകോപിത ആരോപണത്തെ തടുക്കാൻ ബിജെപി നേതാക്കൾ നടത്തുന്ന തീവ്രശ്രമമായിരുന്നു പിന്നീട് കണ്ടതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. രാഹുലിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകാൻ 13 തവണയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ പരിഹസിക്കുന്നു.

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാനൊരുങ്ങി സൈന്യം, പ്രതിരോധ പ്രവർത്തനങ്ങളിൽ സൈനിക ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കി മുഖ്യ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ലജ്ജയില്ലാതെ രാഹുൽ ഗാന്ധിയും രൺദീപ് സുർജേവാലയും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു നിർമ്മലയുടെ പ്രതികരണം. വായ്പ എഴുതിതള്ളുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് മൻമോഹൻ സിങ്ങിനോട് ചോദിച്ച് രാഹുൽ ഗാന്ധി മനസിലാക്കണമെന്നും നിർമ്മല മറുപടി നൽകിയിരുന്നു .വായ്പ എഴുതി തള്ളിയ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.

എന്നാൽ ഇതിനിടയിൽ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട നേതാവായി ബിജെപി തള്ളിക്കളയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വും രാഹലും പ്രസക്തമാണെന്നത് ബിജെപിയും മോദി സർക്കാരും പരോക്ഷമായി അംഗീകരിക്കുന്നുണ്ടെന്ന് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button