ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യക്കെതിരെ വര്‍ഗീയ പരാമർശങ്ങളുടെ വിവാദ മുസ്ലീം മത പ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുസ്ലീങ്ങളെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ എത്തിയാല്‍ ഈ ഡേറ്റ ഉപയോഗിച്ച അവരെ അറസ്റ്റ് ചെയ്യണം എന്നാണ് സാക്കിര്‍ നായിക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്-അമേരിക്കന്‍ മത പ്രഭാഷകന്‍ യാസിര്‍ ഖാദിയുമായുള്ള വീഡിയോ കോണ്‍ഫെറന്‍സിലാണ് സാക്കിര്‍ നായിക്കിന്റെ വര്‍ഗീയ പരാമര്‍ശം.
ഇന്ത്യയില്‍ മുസ്ലീങ്ങളെ എതിര്‍ക്കുന്ന അമുസ്ലീങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ഗള്‍ഫ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളോട് സാക്കിര്‍ നായിക്ക് ആവശ്യപ്പെട്ടു. കൂടാതെ തബ്ലീഗി ജമാഅത് പ്രവർത്തകരെഇയാൾ ന്യായീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സാക്കിര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഭീകരവാദത്തിന് പ്രചോദനം നല്‍കല്‍, അനധികൃതമായി വിദേശ ഫണ്ട് സമാഹരിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിന്മേല്‍ എന്‍ഐഎ അന്വേഷണം നേരിടുന്നയാളാണ് സാക്കിര്‍ നായിക്ക്.
ബംഗ്ലാദേശില്‍ സ്ഫോടനം നടത്തിയ ഭീകരവാദികള്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്ന വെളിപ്പെടുത്തലിനേ തുടര്‍ന്ന് ഇയാളെക്കുറിച്ച് അന്വേഷണം നടത്താന്‍ ബംഗ്ലാദേശ് സര്‍ക്കാരും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments