
നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തിൽ അനുശോചനം അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് മകന്‍ ബബില്‍ ഖാന്‍. ഞങ്ങൾ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വ്യക്തിപരമായി എല്ലാവരോടും പ്രതികരിക്കാനുള്ള അവസ്ഥയിലല്ലെന്നും ബബില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം……………………………………..
‘അനുശോചനം അറിയിച്ച എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഹൃദയംനിറഞ്ഞ നന്ദി. എന്റെ വാക്കുകള്‍ ഇടറിയിരിക്കുകയാണ്. അതിനാല്‍ എനിക്കിപ്പോള്‍ ഓരോരുത്തരോടായി പ്രതികരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ ഓരോരുത്തര്‍ക്കും തീര്‍ച്ചയായും ഞാന്‍ മറുപടി തരും, ഈ സമയം ഒന്ന് കടന്നുപോകട്ടെ. എല്ലാവരോടും ഒരുപാട് നന്ദി.’
Post Your Comments