ഹൈദരാബാദ്: തെലുങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്തിനേടി ആശുപത്രി വിട്ടു. ജനിച്ച് 20-ാം ദിവസം കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 25 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് രോഗമുക്തിനേടി കുഞ്ഞ് ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് മടങ്ങിയത്.
കുട്ടിക്ക് രോഗം ഭേദമായതില്‍ ആരോഗ്യമന്ത്രി ഇ. രാജേന്ദര്‍ സന്തോഷം പ്രകടിപ്പിച്ചു. കുഞ്ഞിന് പിതാവില്‍ നിന്നാണ് രോഗം പിടിപെട്ടത്. മഹാബുബ്നഗര്‍ സ്വദേശിയായ കുഞ്ഞിനെ ഏപ്രില്‍ നാലിനാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം തെലുങ്കാനയില്‍ 1,012 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 26 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. 367 പേരാണ് രോഗമുക്തി നേടിയത്.
Post Your Comments