ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഋഷി കപൂര്‍ കഴിവുകളുടെ ശക്തി കേന്ദ്രമായിരുന്നു എന്ന് പ്രധാന മന്ത്രി പറഞ്ഞു. ഋഷി കപൂറുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
ഇന്ത്യയുടെ പുരോഗതിയിലും സിനിമയിലും വലിയ താത്പര്യം വെച്ചു പുലര്‍ത്തിയ ആളാണ് അദ്ദേഹം. ബഹുമുഖ പ്രതിഭയും സ്‌നേഹം നിറഞ്ഞയാളുമാണ് ഋഷി കപൂര്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങള്‍ എന്നും ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ വിയോഗം അതീവ ദു:ഖമുളവാക്കുന്നതാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ALSO READ: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഗവർണറുടെ പച്ചക്കൊടി
അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഋഷി കപൂര്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 67 വയസ്സായിരുന്നു. ഹിന്ദി സിനിമയുടെ തറവാടെന്ന് വിശേഷിപ്പിക്കുന്ന കപൂര്‍ കുടുംബാംഗമാണ്. നീതു കപൂര്‍ ഭാര്യയും നടന്‍ റണ്‍ബീര്‍ കപൂര്‍ മകനുമാണ്.
Multifaceted, endearing and lively…this was Rishi Kapoor Ji. He was a powerhouse of talent. I will always recall our interactions, even on social media. He was passionate about films and India’s progress. Anguished by his demise. Condolences to his family and fans. Om Shanti.
— Narendra Modi (@narendramodi) April 30, 2020
Post Your Comments