
ഹൈദരാബാദ് • കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസവും പകുതി ശമ്പളമേ നല്‍കുകയുള്ളൂവെന്ന് ആന്ധ്രാ സര്‍ക്കാര്‍. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷനും പകുതിയായിരിക്കും നല്‍കുക. കഴിഞ്ഞ മാസവും പങ്കുതി ശമ്പളമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നല്‍കിയത്.
ആന്ധ്രാപ്രദേശില്‍ ഇതുവരെ 1183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 31 പേര്‍ മരിക്കുകയും 235 പേര്‍ക്ക് ഭേദമാവുകയും ചെയ്തു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കി.
Post Your Comments