KeralaLatest NewsNews

സ്പ്രിന്‍ക്ലർ കേസ് നടത്താന്‍ ലക്ഷങ്ങള്‍ മുടക്കി പുറത്തുനിന്ന് അഭിഭാഷകയെ കൊണ്ടുവന്നു; വിധി സര്‍ക്കാരിന് അനുകൂലമല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിന്‍ക്ലർ കേസ് നടത്താന്‍ ലക്ഷങ്ങള്‍ മുടക്കി പുറത്തുനിന്ന് അഭിഭാഷകയെ കൊണ്ടുവന്നുവെന്നും വിധിയില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിൻക്ലർ കമ്പനിയുമായി എല്ലാ ഇടപാടും രഹസ്യമാണ്. മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും രഹസ്യമായാണ് എല്ലാം നടപ്പാക്കിയത്. രോഗികളുടെ ആരോഗ്യവിവരങ്ങൾ കമ്പനിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പാവപ്പെട്ടവർ ആമിർ ഖാൻ നൽകിയ ആട്ട വാങ്ങാൻ എത്തി; വീട്ടിലെത്തിയപ്പോൾ ആട്ടയ്ക്കുള്ളിൽ 15000 രൂപ; വൈറലായ വീഡിയോ ഇങ്ങനെ

യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് എൽഡിഎഫിലെ ഘടകകക്ഷിയായ സിപിഐയ്ക്ക് പോലും ബോധ്യമുണ്ടായിരുന്നു. മറ്റു പല കാര്യങ്ങളിലും സിപിഐയ്ക്ക് യുഡിഎഫിനോട് എതിർപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ അവർ ഞങ്ങളെ അനുകൂലിക്കുന്നു എന്നതാണ് കാനം രാജേന്ദ്രന്റെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button