വുഹാൻ: കൊറോണ വൈറസ് ലോകത്ത് വ്യാപിക്കാൻ തുടങ്ങിയത് മുതൽ ചൈന സംശയത്തിന്റെ നിഴലിലാണ്. അപകടകാരിയായ ഈ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയം നിരവധി രാജ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ വൈറസിന്റെ ഇരകളാണ് തങ്ങളെന്ന് വ്യക്തമാക്കിയാണ് ചൈന രംഗത്തെത്തിയത്. എങ്കിലും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ ലോകം തയ്യാറായില്ല. വുഹാനിലെ പരീക്ഷണശാലയിൽ അത്യന്തം അപകടകാരികളായ നിരവധി വൈറസുകളെയാണ് ചൈന സൂക്ഷിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോൾ ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യന്‍ മൈക്രോബയോളജിസ്റ്റ് ആയ പീറ്റര്‍ ചുംകോവ്. മോസ്‌കോയിലെ ഏംഗല്‍ഹാര്‍ഡ്ട്ട് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മോളിക്യൂലാര്‍ ബയോളജിയിലെ മുഖ്യ ഗവേഷകനാണ് ഇദ്ദേഹം.
ചൈനീസ് ലബോറട്ടറിയിലെ പരീക്ഷണങ്ങള്‍ ലോകത്ത് മനഃപൂർവം ദുരിതം വിതയ്ക്കാനായിരുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ചില പരീക്ഷണങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സംഭവിച്ച തെറ്റാണ് വൈറസ് പടരാൻ കാരണമായത്. ഈ വൈറസിന്റെ രോഗകാരകമായ യഥാര്‍ത്ഥ പദാര്‍ത്ഥം ഏതെന്ന് കണ്ടുപിടിക്കുന്നതിനായിരുന്നു പരീക്ഷണങ്ങൾ നടത്തിവന്നിരുന്നത്. ജനിതക ഘടനയിലെ മാറ്റം, ഇവയ്ക്ക് മനുഷ്യ കോശങ്ങളെ ആക്രമിക്കാനുള്ള കഴിവ്, വൈറസിന്റെ ജനനം ഇതൊക്കെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ചൈനീസ് ശാസ്ത്രജ്ഞരോടൊപ്പം തന്നെ അമേരിക്കൻ ശാസ്ത്രജ്ഞരും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ കൈകാര്യം ചെയ്‌തിരുന്നു. എച്ച് ഐ വി ബാധക്കുള്ള ഒരു വാക്സിന്‍ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ശാസ്ത്രജ്ഞര്‍ ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് പീറ്റര്‍ ചുംകോവ് പറയുന്നു. അതേസമയം ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
Post Your Comments