ന്യൂഡല്‍ഹി: അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പാകിസ്ഥാൻ വിദ്വേഷപ്രചാരണം നടത്തുന്നതായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ‘ഷെയിംഓണ്‍മോദി’, ‘കയോസ്ഇന്‍ഇന്ത്യ’ തുടങ്ങിയ ഹാഷ് ടാഗുകളാണ് പാകിസ്ഥാനിൽ നിന്ന് പ്രചരിച്ചത്. പാക്ക് ചാരസംഘടനകളുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നാണ് സൂചന.
Read also: ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ അറിവോടെയാണ് ഭൂരിഭാഗം ഇന്ത്യവിരുദ്ധ പ്രചാരണവും നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമാണ് ഇവർ നീക്കം നടത്തുന്നത്. ഹിന്ദുക്കളുടെ പേരിലുളള വ്യാജഅക്കൗണ്ടുകള്‍ വഴി, ഇന്ത്യന്‍ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നു വ്യാജപ്രചാരണം അഴിച്ചുവിട്ടു കശ്മീരിലെ മുസ്‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനും ഇവർ മുൻപ് ശ്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇന്ത്യാ വിരുദ്ധ നീക്കം വര്‍ധിച്ചിരുന്നു.
Post Your Comments