പാലക്കാട്: കോവിഡ് കാലത്തും സി.പി.എമ്മിന് ചോരക്കൊതി മാറുന്നില്ലെന്നതിന്റെ തെളിവാണ് സുഹൈലിനെ വെട്ടിക്കൊല്ലാനുള്ള ശ്രമമെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം പറയുന്നതിനെ വിലക്കാനിറങ്ങുന്ന സി.പി.എം നേതൃത്വം കായംകുളം സംഭവത്തില്‍ മൗനം പാലിക്കുകയാണെന്നും ഷാഫി പറയുകയുണ്ടായി. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments