Latest NewsIndia

കൊറോണ വൈറസിനെ അതിജീവിച്ചവര്‍ പറയുന്നു, ഇത് ചെയ്യുന്നത് നിങ്ങൾക്ക് ഫലപ്രദം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവര്‍ പ്രാണായാമം ചെയ്യുന്നത് പ്രയോജനപ്രദമെന്ന് കൊറോണയെ അതിജീവിച്ച മധ്യവയ്‌സ്‌കന്‍. ഡല്‍ഹി സ്വദേശിയായ രോഹിത് ദത്തയാണ് പ്രാണായാമം ചെയ്യുന്നത് ഉപകാരപ്പെടുമെന്ന് അഭിപ്രായപ്പെട്ടത്. രോഗം ബാധിച്ച്‌ സമയത്ത് തനിക്കിത് പ്രയോജനപ്പെട്ടെന്നാണ് രോഹിത്ത് പറയുന്നത്.ഉത്തരേന്ത്യയിലെ തന്നെ ആദ്യ കൊറോണ രോഗിയാണ് രോഹിത്.

ഫെബ്രുവരി 24 നാണ് രോഹിത്ത് യൂറോപ്പില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്നത്. ഒരു രോഗിയ്ക്ക് വേണ്ട ശ്രദ്ധയും പരിചരണവും എല്ലാം തനിക്ക് ഡോക്ടര്‍മാര്‍ നല്‍കിയെന്നും അദ്ദേഹം പറയുന്നു.കൊറോണ സ്ഥിരീകരിച്ചാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. സര്‍ക്കാരിനേയും ഡോക്ടര്‍മാരേയും വിശ്വസിക്കുക. കൊറോണയ്ക്ക് മരുന്ന് ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വൈകാരികമായും രോഗികളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനം ; മുന്‍ മന്ത്രിക്ക് ഏഴ് വര്‍ഷം കഠിന തടവും രണ്ട് കോടി രൂപ പിഴയും

കൊറോണ രോഗികള്‍ക്ക് ഞാന്‍ പ്രാണായാമം ശുപാര്‍ശ ചെയ്യും. രോഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കാലത്ത് വളരെ ഉപകാരപ്രദമാണിത്. ഉത്കണ്ഠയുടെ തോത് കുറയ്ക്കാന്‍ പ്രാണായാമം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതെ സമയം കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് തികച്ചും വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button