കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ബാസ്കറ്റ്ബോളില്‍ കളിച്ച് ഒരു കൂട്ടം കന്യാസ്ത്രീകള്‍. സ്പെയിനിലെ സെവില്ലയിലെ സാന്‍ ലിയനാഡോ കോണ്‍വെന്റിലെ കന്യാസ്ത്രീമാരുടെ ബാസ്ക്കറ്റ് ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
കോവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഇപ്പോള്‍ മാസ്കുകള്‍ നിര്‍മ്മിക്കുന്ന ഇവര്‍ ഇതിനിടയിലെ സമയത്താണ് ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലെ അടിപൊളി ഈ മിന്നുന്ന പ്രകടനം നടത്തിയത്. കൂടെയുള്ളവര്‍ ബാസ്കറ്റ് ചെയ്യാനുള്ള കന്യാസ്ത്രീകളുടെ ശ്രമങ്ങള്‍ക്ക് ആര്‍ത്ത് വിളിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കന്യാസ്ത്രീകളെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയോട് പ്രതികരിക്കുന്നത്.
Nunca pensé que vería a unas monjas de clausura jugando al baloncesto. Hoy he visitado el convento de San Leandro, donde sus monjas han cambiado la elaboración de sus célebres yemas por mascarillas sanitarias. Entre costura y costura, tiros a canasta. #Sevilla #Sevillahoy pic.twitter.com/enf7TyVjCy
— Alejandro Ávila (@AleAvilaV) April 13, 2020
ഒരു പ്രത്യേകയിനം മധുരപലഹാരമുണ്ടാക്കുന്നതില് നാല് നൂറ്റാണ്ടിലേറെയായി ഏറെ പ്രശസ്തമാണ് സെവില്ലയിലെ കന്യാസ്ത്രീകള്‍. കൊറോണ വൈറസിന്റെ വ്യാപനം കൂടിയതോടെ മധുരപലഹാര നിര്‍മ്മാണം നിലച്ചു.
Post Your Comments