കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്പ്രിന്‍ക്ളര്‍ കരാര്‍ ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആക്ഷേപം ഉന്നയിച്ച സമയത്ത് സര്‍ക്കാരില്‍ ഒരു ഫയല്‍ പോലുമില്ല. ഇപ്പോൾ ഫയലുണ്ടാകുമൊന്ന് അറിയില്ല. കരാര്‍ രേഖ സൈറ്റില്‍ നിന്ന് കമ്പനി തന്നെ പിന്‍വലിച്ചുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പ്രിംക്‌ളര്‍ ഇടപാടില്‍ അഴിമതി മാത്രമല്ല, ക്രിമിനല്‍ നടപടിയുമുണ്ടെന്ന് ആരോപിച്ചിരുന്നു. 200 കോടിയുടെ ഡാറ്റയാണ് കമ്പനിക്ക് കിട്ടിയത്. ലാവലിന്‍ ഇടപാടിലെ ഉപകരാറിനു സമാനമായ ഇടപാടാണിതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. കരാറിലെ അവ്യക്തതകൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുകയാണ്.
Post Your Comments