Latest NewsKeralaNews

കോ​ഴി​ക്കോ​ട് ജില്ലയിലെ പ്രധാന ഹോ​ട്ട്‌ ​ സ്‌​പോ​ട്ടു​ക​ളുടെ വിശദമായ വിവരങ്ങൾ പുറത്തു വിട്ട് ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജില്ലയിൽ 14 കോ​വി​ഡ് ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഹോ​ട്ട്‌ ​ സ്‌​പോ​ട്ടു​ക​ളുടെ വിശദമായ വിവരങ്ങൾ ആണ് ആ​രോ​ഗ്യ​വ​കു​പ്പ് പുറത്തു വിട്ടിരിക്കുന്നത്. സ​ര്‍​ക്കാ​ര്‍ റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ നാ​ല് ജി​ല്ല​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ഉ​ണ്ടാ​യി​രു​ന്നു.

വേ​ളം, ആ​യ​ഞ്ചേ​രി, ഉ​ണ്ണി​കു​ളം, എ​ട​ച്ചേ​രി, അ​ഴി​യൂ​ര്‍, കി​ഴ​ക്കോ​ത്ത്, മ​ട​വൂ​ര്‍, ചെ​ക്കി​യാ​ട്, തി​രു​വ​ള്ളൂ​ര്‍, നാ​ദാ​പു​രം, ചെ​ങ്ങ​രോ​ത്ത്, കാ​യ​ക്കൊ​ടി വി​ല്ലേ​ജു​ക​ളും കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​യ്യാ​നി​ക്ക​ല്‍, കൊ​ള​ത്ത​റ ഡി​വി​ഷ​നു​ക​ളു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം തു​ട​രും.

ALSO READ: കോവിഡ് ഭീതി: യാത്രാ ചെലവുകൾ നൽകി പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ അബുദാബി ഗവൺമെന്റ് പറഞ്ഞ മാനദണ്ഡം ഇങ്ങനെ

കോവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാല്‍ കാസര്‍കോട് 61, കണ്ണൂര്‍ 45, മലപ്പുറം 9 ഈ തരത്തിലാണ് ഉള്ളത്. മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസ് 9 എണ്ണമുള്ള കോഴിക്കോട് ആണ്. നാലു ജില്ലകളും ചേര്‍ത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button