മനാമ : ബഹ്റൈനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന 60കാരനായ ബഹ്റൈൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. പുതുതായി 143 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1673ആയി. 1001 പേർ ഇപ്പോൾ ചികിത്സയിലാണ്. 15 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ മുക്തി നേടിയവരുടെ എണ്ണം 663ലെത്തി
പുതിയ രോഗികളിൽ 128 പേർ വിദേശ തൊഴിലാളികളാണ്. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള മെഡിക്കൽ സംഘങ്ങൾ വിവിധ ലേബർ ക്യാമ്പുകളിലും മറ്റും നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.
സൗദിയിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 79ലെത്തി. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അൽ അബ്ദുൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം 493പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാൽ. ആകെ രോഗബാധിതരുടെ എണ്ണം 5862ലേക്കാണ് ഉയർന്നത്. ഇതിൽ 4852 പേർ ചികിത്സയിലാണ്. 71 പേർ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നു. പുതുതായി രോഗബാധിച്ചവരിൽ അധികവും മദീനയിൽ നിന്നുള്ളവരാണ്. 109 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹുഫൂഫ് 86, ദമാം 84, ജിദ്ദ 69, റിയാദ് 56, മക്ക 40, തായിഫ് 9, ജുബൈൽ 6, അൽ മഖ്‌വ 6, ഖുലൈസ് 6, അറാർ 5, യാമ്പു 4, ഖത്തീഫ് 4, അൽ ബാഹ 2, രസ്തന്നൂറ 2, സുൽഫി, ഖുറയത്ത്, അൽ മുസൈഫ്, ദഹ്റാൻ, അൽ ഖോബാർ തുടങ്ങിയ പ്രദേശങ്ങളിലാണ് മറ്റു രോഗികളെ കണ്ടെത്തിയിരിക്കുന്നത്.
യുഎഇയിൽ 412 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 4,933ത്തിലെത്തി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 28 ആയി. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്. 81 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 933. പുതുതായി 32,000 പേർക്ക് രോഗപരിശോധന നടത്തിയതായും, ഊര്‍ജ്ജിതമായ പരിശോധനകള്‍ മൂലമാണ് പുതിയ രോഗികളെ കണ്ടെത്താനായതെന്നും അധികൃതർ അറിയിച്ചു. കോവിഡ് പരിശോധന നടത്തുന്നതിനുള്ള ദേശീയ പദ്ധതിക്ക് കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടക്കം കുറിച്ചിരുന്നു.
Also read : ‘കോവിഡ്: ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു
ഒമാനിൽ 97 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 910ത്തിലെത്തിയെന്നു ഒമാൻ ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. നാല് പേർ മരണപ്പെട്ടു. ഒരാൾ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 131ആയി ഉയർന്നു. രാജ്യത്തെ കോവിഡ് ബാധിതരിൽ അധികവും മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. പ്രവാസികള്‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും, രോഗബാധിതരില്‍ കൂടുതലും വിദേശികളാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി അറിയിച്ചു. മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകൾ നടക്കുന്നത്. പനി, ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം വൈറസ് പരിശോധന കേന്ദ്രങ്ങളിൽ എത്തിയാൽ മതിയെന്നാണ് മന്ത്രലയത്തിന്റെ അറിയിപ്പ്.
ഖത്തറിൽ 283 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 3,711ലെത്തി.ഇതിൽ 3,298 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗ മുക്തി നേടിയവരുടെ എണ്ണം 406ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,862 പേരെ പരിശോധനക്ക് വിധേയമാക്കി. 54,484 പേരാണ് ഇതിനകം പരിശോധനക്ക് വിധേയമായത്. ഏഴുപേർ രാജ്യത്ത് മരണപെട്ടു.
Post Your Comments