ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെആന്റണി. പ്രത്യേക വിമാനങ്ങളില്‍ പ്രവാസികളെഅതതു സംസ്ഥാനങ്ങളിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എ.കെ ആന്റണി ആവശ്യപ്പെട്ടു.
പ്രധാനപ്പെട്ട എല്ലാരാജ്യങ്ങളും വിദേശരാജ്യങ്ങളിലുള്ള അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സുരക്ഷിതമായി മടക്കിയെത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ശേഷിക്കുന്ന രാജ്യങ്ങളും നടപടികൾ സ്വീകരിച്ച് തുടങ്ങി. ഈ സാഹചര്യത്തിലെങ്കിലും രാജ്യത്തിലുള്ള പ്രവാസികളുടെ കുടുംബാഗങ്ങളുടേയും വിദേശത്തുള്ള പ്രവാസികളുടെയും ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തിരിച്ച് എത്തിക്കാനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കണമെന്നാണ് എ.കെ ആന്റണി ആവശ്യപ്പെട്ടത്.
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലോ കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ 20-ാം തീയതിക്കു ശേഷം നടപ്പാക്കുമെന്ന് പറയുന്ന ഇളവുകളിലോ രാജ്യത്തിനു വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ കുറിച്ച് പരാമർശിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നു എ.കെ ആന്റണി പറഞ്ഞു.
Post Your Comments