ന്യൂഡല്‍ഹി • കോവിഡ് : കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കാൻ രാജ്യം മുഴുവൻ പാടുപെടുന്നതിനിടയിൽ സാമൂഹ്യ അകലം പാലിക്കൽ നടപടികളും ലോക്ക്ഡൗണ്‍ കർശനമായി നടപ്പാക്കിയതും കുറഞ്ഞത് ചില സ്ഥലങ്ങളിൽ എങ്കിലും ഫലം കാണുന്നു. കൊറോണ വൈറസ് അണുബാധ കണ്ടെത്തിയ 15 സംസ്ഥാനങ്ങളിലായി ഇരുപത്തിയഞ്ച് ജില്ലകളിൽ വ്യാപനം ശമിച്ചിട്ടുണ്ടെന്നും 14 ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി.
വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ ജില്ലകൾ ഇതാ:
ഐസ്വാൾ വെസ്റ്റ്-മിസോറം
ഭദ്രദാരി കോതഗുഡെം- തെലങ്കാന
ദാവൻഗിരി, തുമകുരു, കൊടഗു, ഉഡുപ്പി- കർണാടക
ഗോണ്ടിയ-മഹാരാഷ്ട്ര
മഹേ- പുതുച്ചേരി
പാനിപ്പറ്റ്, റോഹ്തക്, സിർസ- ഹരിയാന
പ്രതാപ്ഗഡ്- രാജസ്ഥാൻ
പട്ന, നളന്ദ, മുൻഗെർ- ബിഹാർ
പൗരി ഗർവാൾ-ഉത്തരാഖണ്ഡ്
രാജ് നന്ദ ഗാവോൺ, ദുർഗ്, ബിലാസ്പൂർ – ഛ്ത്തീസ്ഗഡ്
രാജൗരി- ജമ്മു കശ്മീർ
ഷഹീദ് ഭഗത് സിംഗ് നഗർ- പഞ്ചാബ്
തെക്കൻ ഗോവ
വയനാട്, കോട്ടയം- കേരളം
വെസ്റ്റ് ഇംഫാൽ-മണിപ്പൂർ
ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കോവിഡ് 19 ബാധയില്‍ 41 ശതമാനം വളർച്ചയുണ്ടാകുമായിരുന്നുവെന്നും ഏപ്രിൽ 15 ഓടെ 8.2 ലക്ഷം പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്നുമുള്ള പ്രവചനങ്ങള്‍ അടുത്തിടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പങ്കുവച്ചിരുന്നു.
Post Your Comments