ബാഴ്‌സലോണയുടെ ക്രൊയേഷ്യന്‍ സൂപ്പര്‍താരം ഇവാന്‍ റാക്കിറ്റിച്ചും ക്ലബുമായുള്ള തര്‍ക്കം തുടരുന്നു. ക്ലബിലെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമാകാത്തതാണ് താരത്തെ ചൊടിപ്പിച്ചത്. എന്നെ ആവശ്യമുണ്ടെന്ന് തോന്നുന്നയിടത്ത് കളിക്കുക എന്നതാണ് പ്രധാനം. അത് ബാഴ്‌സ തന്നെയാണെങ്കില്‍ സന്തോഷം, അതല്ലെങ്കില്‍ എവിടെ എന്ന് ഞാന്‍ തീരുമാനിക്കും, അല്ലാതെ മറ്റാരുമല്ല അത് തീരുമാനിക്കുക എന്ന് താരം തുറന്നടിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ ബാഴ്‌സയ്ക്ക് തോന്നും പോലെ ചെയ്യാന്‍ താന്‍ ഉരുളക്കിഴങ്ങ് ചാക്കല്ലെന്ന് റാക്കിറ്റിച്ച് തുറന്നടിച്ചിരുന്നു. ആറ് വര്‍ഷമായി ബാഴ്‌സയ്‌ക്കൊപ്പമുള്ള താരത്തിന് ഇക്കഴിഞ്ഞ രണ്ട് സീസണുകളായി ക്ലബിലെ റോള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തെ വില്‍ക്കാനാണ് ബാഴ്‌സ തീരുമാനം. ഇന്റര്‍ മിലാന്‍ താരം ലോത്താരോ മാര്‍ട്ടിനെസിനെ സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് വന്‍തുക വേണമെന്നുള്ളതിനാല്‍ ഇതിനായി താരത്തെ വില്‍ക്കാനാണ് ബാഴ്‌സ ആഗ്രഹിക്കുന്നത്. റാക്കിറ്റിച്ചിനെ ഇപ്പോഴും താരത്തെ നല്ല വിലയ്ക്ക് തന്നെ വില്‍ക്കാമെന്നാണ് ബാഴ്‌സ പ്രതീക്ഷിക്കുന്നത്. 2021 വരെ താരത്തിന് ബാഴ്‌സയുമായി കരാറുണ്ട്. ഇത് പൂര്‍ത്തിയാകും വരെ ബാഴ്‌സയില്‍ തുടരാനാണ് താരത്തിന് താല്‍പര്യം.
Post Your Comments