മുംബൈ: ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും. പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുര്‍ക്കിയുടേയും ഒപ്പമാണ് ഇന്ത്യയും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ലോക് ഡൗണ്‍ കാരണമാണ് ഇന്ത്യയിൽ ഇത്രയും കുറവ് രോഗികള്‍. അതുകൊണ്ടുതന്നെ ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ ഇനിയും രോഗികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇന്നലെ ഇന്ത്യയില്‍ കൊറോണ ബാധിച്ചത് 1242 പേരാണ്. ഡല്‍ഹിയില്‍ 356 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് രോഗ ബാധിതര്‍ 10,453 പേരാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ 98 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം തിരിച്ചറിഞ്ഞവര്‍ കുറഞ്ഞു. എന്നാല്‍ ഡല്‍ഹിയും മുംബൈയിലും രോഗ വ്യാപനം വേഗത്തിലാണ്.
Post Your Comments