ശബരിമല: മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരി മല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എം കെ സുധീര്‍ നമ്പൂതിരി നട തുറന്ന് നെയ്തിരി തെളിയിച്ചു.
ഭക്തരുടെ സാന്നിദ്ധ്യമില്ലാതെയാണ് ഇത്തവണ ശബരിമല നട തുറന്നത്. അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറന്ന് നെയ്തിരി തെളിയിച്ച ഭഗവാനെ വിഷുക്കണി കാണിക്കും. തുടര്‍ന്ന് സന്നിധാനത്തുള്ള ജീവനക്കാരുള്‍പ്പെടെ കണി കണ്ടതിന് ശേഷം തന്ത്രി ഇവര്‍ക്കെല്ലാം വിഷു കൈനീട്ടം നല്‍കും. മാളികപുറത്തും ഇതേ രീതിയില്‍ ചടങ്ങുകള്‍ നടക്കും. കണിയെടുത്തതിന് ശേഷം ഭഗവാന് അഭിഷേകം നടത്തും. തുടര്‍ന്ന് പതിവ് പൂജകളും നടക്കും.
Post Your Comments