തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ ‘സ്പ്രിങ്ക്ളര്‍’ സൈറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായി ബന്ധപ്പെട്ടാല്‍ ഉത്തരം ലഭിക്കുമെന്നുമായിരുന്നു മാധ്യമങ്ങളോട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ‘ഞാന്‍ പറയേണ്ടിടത്തോളം പറഞ്ഞു. മറ്റ് കാര്യങ്ങള്‍ക്ക് നിങ്ങള്‍ ചോദ്യങ്ങളൊക്കെ കഴിഞ്ഞിട്ട് വരൂ, അന്നേരം പറയാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സ്പ്രിങ്ക്ളറി’ന് വിവരങ്ങള്‍ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ‘സ്പ്രിങ്ക്ളറി’ന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
Post Your Comments