KeralaLatest NewsNews

പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണം; ബാക്കി സൗകര്യങ്ങൾ സർക്കാർ ചെയ്‌തുകൊള്ളാമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികളെ തിരികെ കൊണ്ടു വന്നാല്‍ അവര്‍ക്ക് വേണ്ട ടെസ്റ്റിംഗും, ക്വാറന്‍റൈനും ഉള്‍പ്പടെ എല്ലാ പരിശോധനകളും കേന്ദ്ര നിര്‍ദേശപ്രകാരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ഹ്രസ്വകാല പരിപാടികള്‍ക്കോ, സന്ദര്‍ശകവിസയിലോ പോയവരുണ്ട്. അവരെയെങ്കിലും അടിയന്തരമായി പ്രത്യേക വിമാനങ്ങള്‍ അയച്ച്‌ തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read also: ശ്രീലങ്കൻ സ്റ്റാംപിൽ പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം; സത്യം ഇങ്ങനെ

കേരളത്തെ ഇന്ന് ഏറ്റവും കൂടുതല്‍ അലട്ടുന്നത് പ്രവാസികളുടെ പ്രശ്നമാണ്. അവരെ എത്രയും വേഗം കേരളത്തിലെത്തിക്കണം എന്ന് തന്നെയാണ് നമുക്കും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആഗ്രഹം. വരുമാനമില്ലാത്തതിനാല്‍ അവര്‍ക്ക് ജീവിതം അസാധ്യമാകുകയാണ്. ഇവരെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും മാത്രമെങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ പ്രത്യേകവിമാനം അയക്കണം. അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകളെല്ലാം പാലിച്ചാകണം ഇവരെ തിരികെ എത്തിക്കേണ്ടതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button