തൃശ്ശൂര്‍: ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. പലരും ഡ്രോൺ കണ്ടു ഓടുമ്പോൾ വീഴുന്നതും മറ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാല്‍ ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചിരിപടര്‍ത്തുന്നത്. പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയ ആ ളാണ് താരം.
കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഡ്രോൺ ആണോ എന്നറിയാത്തത് കൊണ്ടാണോ കല്ലെറിയുന്നത് എന്ന് വ്യക്തമല്ല. ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.
എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല. വീഡിയോ കാണാം:
Post Your Comments