വടകര• കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവയ്ക്ക് എതിരെ വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ രൂപീകരിച്ച സ്‌ക്വാഡ് ചെരണ്ടത്തൂര്‍ എല്‍.പി.എസ്, പിലാത്തോട്ടം, ചോറോട്, പാലയാട് അരീക്കല്‍ കടവ് ചെക്കോട്ടി ബസാര്‍, തോടന്നൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ചോറോട് പുഞ്ചിരിമില്‍ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന മലബാര്‍ ചിക്കന്‍ സ്റ്റാളില്‍ 150 രൂപ വില എഴുതി വച്ചു 180 രൂപയോളം ഈടാക്കി വില്പന നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ചതായി പരാതി ലഭിച്ചു. കൂടാതെ ഇവിടെ ആളുകള്‍ അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതായി പോലീസില്‍നിന്നും സപ്ലൈ ഓഫീസില്‍ വിവരം ലഭിച്ചു. പരിശോധനയില്‍ ഈ കാര്യങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പര്‍ സിബിന്‍ലയുടെയും സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍.ഒ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവന്‍, പ്രജീഷ്, പ്രദീപ് എന്നിവരുടെയും സാന്നിധ്യത്തില്‍ കട അടച്ചുപൂട്ടിച്ചു.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞികൃഷ്ണന്‍ കെ.പി, നിജിന്‍ ടി.വി, സജീഷ് കെ.ടി, ശ്രീധരന്‍ കെ.കെ എന്നിവരും ജീവനക്കാരായ ദിവ്യ.കെ, ശ്രീജിത്ത് കെ.പി എന്നിവരും പങ്കെടുത്തു.
Post Your Comments