Latest NewsKeralaNews

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ, വെല്ലുവിളിച്ച്‌ ഡിവൈഎഫ്‌ഐ

പി കെ മുഹമ്മദ് കാസിമിന്റെ വാട്‌സ് ആപ്പ് സന്ദേശമെന്ന പേരിൽ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്

കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

read also: സ്‌കൂളില്‍ വിതരണം ചെയ്ത ബിസ്‌കറ്റ് കഴിച്ച നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തിരുവള്ളൂരിലെ എംഎസ്‌എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്‌സ് ആപ്പ് സന്ദേശമെന്ന പേരിൽ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എന്നാൽ, റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന അനുമാനത്തില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റിബേഷിനെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും വ്യാപക വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button