KeralaLatest NewsNews

വടകരയില്‍ റോഡരികില്‍ കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി: സംഭവം കൊലപാതകം

Vadakara unknown man murder

കോഴിക്കോട്: വടകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ മൃതദേഹം വടകരയില്‍ കണ്ടെത്തുന്നത്. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് റോഡരികില്‍ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്.

Read Also: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇനി മുതല്‍ ടീന്‍ അക്കൗണ്ടുമായി ഇന്‍സ്റ്റഗ്രാം

വടകര പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് സംഭവിച്ചതെന്നറിയാന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button