Latest NewsKerala

കാഫിർ പ്രയോഗം, നേതാക്കൾക്കെതിരേ തെറ്റായ പ്രചാരണം നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ

കാഫിർ പ്രയോഗത്തിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരേ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും പൊതുസമൂഹം ഇത് തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.സി. ഷൈജു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലയളവിൽ വടകര പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് നടത്തിയതെന്ന് ഷൈജു ആരോപിച്ചു. വടകര പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി മതവിശ്വാസികളെ അപമാനിച്ചു എന്ന പ്രചരണവും മുസ്ലീങ്ങളെല്ലാം വർഗീയവാദികളാണെന്ന വ്യാജവാർത്തയും എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചു.

ഇതിനിടയിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കപ്പെടുന്നത്.ഈ കാലയളവിൽ തന്നെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഇതുപോലെയുള്ള വർഗീയ വിദ്വേഷ പ്രചരണത്തിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിച്ചിരുന്നു. എൽ.ഡി.എഫ് നേതൃത്വത്തിൽ നൽകിയ പരാതിയിൽതന്നെ 17-ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തിവരികയുമാണ്. ഇതുവരെ പലതിലും അന്വേഷണം പൂർത്തീകരിച്ച് കുറ്റവാളിയെ കണ്ടെത്തിയിട്ടില്ലെന്നും ഷൈജു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button