ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഗൾഫ് രാജ്യങ്ങളിലെ നേതാക്കളോട് സംസാരിച്ചു.
രോഗം ബാധിച്ച ഇന്ത്യക്കാരെ യുഎഇയിലും ഗൾഫിലും ഒറ്റപ്പെടുത്തി പാർപ്പിച്ചിരിക്കുകയാണെന്ന് ഫോറിൻ മിനിസ്ട്രി ഉദോഗസ്ഥൻ വികാസ് സ്വരൂപ് പറഞ്ഞു. എന്നാൽ ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിക്കാന്‍ ക്വാറന്റീന്‍ സൗകര്യമില്ല. വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ അവർക്ക് വേണ്ട ഭക്ഷണവും മരുന്നും എത്തിക്കും. എന്നാൽ പ്രായമായവരെയും, ഗർഭിണികളായ ആളുകളെയും ഏപ്രിൽ 14 ന് ലോക്ക് ടൗൺ അവസാനിക്കുന്നതോടെ നാട്ടിൽ തിരിച്ചെത്തിക്കും. അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 5,39,000 പേരെ പരിശോധിച്ചതായി യുഎഇ അറിയിച്ചു. 2000 പേര്‍ക്ക് രോഗമുണ്ട്. ഇന്ത്യന്‍ എംബസിയുടെ ക്വാറന്റീന്‍ സംവിധാനം ആലോചിക്കുന്നുണ്ടെന്നും കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ പറഞ്ഞു. വിമാന സര്‍വീസ് ആരംഭിക്കുന്നത് അവസാനം മതിയെന്നാണ് കേരളത്തിന്റെയും ശുപാര്‍ശയെന്നും മുരളീധരന്‍ പറഞ്ഞു.
നാലു മലയാളികളുള്‍പ്പെടെ എഴുപതു പേരാണ് ഇതുവരെ ഗള്‍ഫില്‍ മരിച്ചത്. എംബസികള്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഇടപെടും. ആവശ്യമെങ്കില്‍ മരുന്ന് ഇന്ത്യയില്‍നിന്ന് കൊണ്ടുപോകുമെന്നും അധികൃതർ പറഞ്ഞു. അതേസമയം, ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി പതിനായിരത്തി അഞ്ഞൂറ്റിനാല്‍പ്പത്തിനാലു പേരാണ് ആകെ രോഗബാധിതര്‍.
Post Your Comments