റിയാദ്: സൗദി അറേബ്യയിൽ കേടായ മാംസം സൂക്ഷിച്ച പ്രവാസികൾ പിടിയിൽ. മൂന്ന് മാസം ജയിൽ തടവും പിഴയുമാണ് ഇവർക്ക് ശിക്ഷയായി ലഭിച്ചത്. ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള പ്രവാസിയ്ക്കാണ് ശിക്ഷ ലഭിച്ചത്.
Read Also: പകർപ്പെടുത്ത ഓഡിയോ, വീഡിയോ ടേപ്പുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധം: പകർപ്പവകാശ നിയമം കർശനമാക്കി സൗദി
ശിക്ഷ പൂർത്തിയായ ശേഷം ഇരുവരെയും നാടുകടത്തണമെന്നും പിന്നീട് മറ്റൊരു വിസയിലും സൗദി അറേബ്യയിലേക്ക് മടങ്ങി വരാനാവാത്ത വിധത്തിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനും കോടതി വ്യക്തമാക്കി. സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽപെട്ട ദോമത്തുൽജന്ദൽ എന്ന സ്ഥലത്തു നിന്നാണ് ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും കേടായ മാംസം സൂക്ഷിച്ചതിന് പിടിയിലായത്.
ഇവരുടെ താമസ സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായി വൻതോതിൽ മാംസം സൂക്ഷിച്ചിരുന്നു. ഉറവിടം വ്യക്തമാക്കാതെയും നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയും സൂക്ഷിച്ച മാംസം കേടായ നിലയിലുമായിരുന്നു. തുടർന്നാണ് ഇവർ അറസ്റ്റിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത മാംസം മുഴുവൻ നശിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇരുവരുടെയും പേരും മറ്റ് വിശദ വിവരങ്ങളും, ഇവർ നടത്തിയ നിയമ ലംഘനങ്ങളുമെല്ലാം ഇവരുടെ തന്നെ ചെലവിൽ സൗദിയിലെ മാധ്യമങ്ങളിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
Post Your Comments