ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉഗാണ്ട ഗവണ്‍മെന്റിനു സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഉഗാണ്ട പ്രസിഡന്റ് യോവേരി കഗുത മുസേവനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തി. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. കൊറോണ ഉയര്‍ത്തുന്ന ആരോഗ്യ, സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി.
നിലവിലുള്ള ആരോഗ്യ പ്രതിസന്ധിയുടെ നാളുകളില്‍ ആഫ്രിക്കയിലെ സുഹൃത്തുക്കളോട് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും മോദി പറഞ്ഞു. നിലവിലുള്ള സാഹചര്യത്തില്‍ ഉള്‍പ്പെടെ ഉഗാണ്ടയിലുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ആ രാജ്യത്തെ ഗവണ്‍മെന്റും സമൂഹവും നല്‍കിവരുന്ന സല്‍പേരിനും സുരക്ഷയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളിയെ ലോകം ഉടന്‍ തരണം ചെയ്യുമെന്ന ശുഭപ്രതീക്ഷ ഇരുവരും പങ്കുവെച്ചു. 2018 ജൂലൈയില്‍ താന്‍ നടത്തിയ ഉഗാണ്ട സന്ദര്‍ശനം അനുസ്മരിച്ച മോദി, ഇന്ത്യ-ഉഗാണ്ട ബന്ധത്തിന്റെ സവിശേഷ സ്വഭാവത്തെ കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു.
Post Your Comments