മസ്‌കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ. 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്കാണ് സേവനം താത്ക്കാലികമായി നിർത്തിവെക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങൾ നിർത്തിവെക്കുകയെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 1 ബുധനാഴ്ച മുതൽ ഇലക്ട്രോണിക് സേവനങ്ങൾ പുന:രാരംഭിക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Read Also: ജാമ്യ വ്യവസ്ഥ ലംഘിച്ചു: പി.സി. ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി പോലീസ്, ജാമ്യം റദ്ദാക്കാനും നീക്കം
Post Your Comments