റിയാദ്: ഐഡി കാർഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സാണ് ഇക്കാര്യം അറിയിച്ചത്. കാലാവധി അവസാനിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
വീഴ്ച്ചകൾ ആവർത്തിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും. പ്രവാസികളുടെ ഫൈനൽ എക്‌സിറ്റ് വിസയുടെ സാധുത അവ അനുവദിച്ച തീയതി മുതൽ 60 ദിവസത്തേക്കാണ്. ഐഡി കാർഡുകളുടെ കാലാവധി അവസാനിച്ച തീയതി തൊട്ട് മൂന്നാം ദിനം മുതൽ ഈ പിഴ ബാധകമാകുമെന്ന് അധികൃതർ വിശദമാക്കി.
Read Also: ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി: അമ്മയുടെ കണ്മുന്നിൽ വെച്ച് മകൾക്ക് ദാരുണാന്ത്യം
Post Your Comments