Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

കോവിഡ്: ധാരാവിയിൽ മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു, കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര : ആശങ്ക തുടരുന്നു

സംസ്ഥാനത്ത് കൊറോണയുടെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ ധാരാവി മേഖല അടച്ചുപൂട്ടി.

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. മുംബൈയിലെ ധാരാവിയില്‍ 70 വയസുള്ള സ്ത്രീയാണ് മരിച്ചത്. ധാരാവിയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. കല്യാണ്‍വാഡി സ്വദേശിനിയായ സ്ത്രീയാണ് മരിച്ചത്.കൊവിഡ് സ്ഥിരീകരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കെ.ഇ.എം ആശുപത്രിയില്‍ ഇവര്‍ മരണമടഞ്ഞു. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.എം.സി അധികൃതര്‍. ധാരാവിയില്‍ മാത്രം 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി .

സംസ്ഥാനത്ത് കൊറോണയുടെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ ധാരാവി മേഖല അടച്ചുപൂട്ടി. ഇന്ന് മാത്രം അഞ്ച് കേസുകളാണ് ധാരാവി നിന്ന് മാത്രം പോസിറ്റീവായത്. നിലവില്‍ 13 പേരാണ് മേഖലയില്‍ നിന്ന് രോഗം ബാധിച്ച്‌ ചികിത്സയില്‍യില്‍ കഴിയുന്നത്. എഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അടച്ചിട്ടതിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറി-പഴം കച്ചവടം, എല്ലാവിധ കടകളും അധികൃതര്‍ പൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മേഖലയില്‍ മെഡിക്കള്‍ ഷോപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

ബ്രിഹാന്‍മുംബൈ മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയത്. അത്യാവശ്യം വേണ്ടസാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 1നാണ് ധാരാവിയില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ഏകദേശം 15 ലക്ഷം പേരാണ് ചേരിയില്‍ മാത്രം ജീവിക്കുന്നത്. കൊറോണയുടെ സാമൂഹ്യവ്യാപനം ചേരിയില്‍ രൂപപ്പെട്ടാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. ഇത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം.

കള്ളന് കൊറോണ, പിടികൂടിയ 17 പൊലീസുകാര്‍ നിരീക്ഷണത്തില്‍

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 549 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5734 ആയി. 166 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button