Latest NewsKeralaNews

ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രതീക്ഷിച്ചതിലും അനേകം മടങ്ങ് ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവ് : ദേശീയ വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ മാറ്റം ഇങ്ങനെ

 

തിരുവനന്തപുരം : ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പ്രതീക്ഷിച്ചതിലും അനേകം മടങ്ങ് ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവ് . ദേശീയ വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ മാറ്റങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര പൊതുമേഖല സ്ഥാപനമായ പവര്‍ സിസ്റ്റം ഓപറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (പൊസോകോ).
ദേശീയ വൈദ്യുതി ഗ്രിഡില്‍ പ്രതീക്ഷിച്ചതിലും ഇരട്ടി വൈദ്യുത ഉപഭോഗത്തിന്റെ കുറവാണ് ആ ദിവസം ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 5ന് രാത്രി 9ന് രാജ്യത്തെ വൈദ്യുതവിളക്കുകള്‍ ഒന്നിച്ച് അണച്ചതിന്റെ ഫലമായി ദേശീയ വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ വ്യതിയാനങ്ങളെ കുറിച്ചാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.

രാജ്യത്തെ വൈദ്യുതി വിളക്കുകള്‍ മാത്രം അണച്ചാല്‍ പരമാവധി 14,000 മെഗാവാട്ട് കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് 31,089 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്. രാജ്യത്തെ വലിയ ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും ഗ്രിഡില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വ്യതിയാനം മുന്നില്‍ കണ്ട് മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ ജനറേറ്ററുകളിലേക്ക് മാറി, ഗാര്‍ഹിക ഉപഭോക്താക്കള്‍ വീടുകളിലെ ലൈറ്റുകള്‍ അണയ്ക്കുന്നതിനു പകരം എളുപ്പത്തില്‍ മെയിന്‍ സ്വിച്ച് തന്നെ ഈ സമയം ഓഫ് ചെയ്തു, പ്രതീക്ഷിച്ചതിലും അനേകം മടങ്ങ് ജനങ്ങള്‍ ആഹ്വാനം ഏറ്റെടുത്തു തുടങ്ങിയ കാരണങ്ങളാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button