ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് തലക്കടിച്ച് കൊന്നു. പട്ടണക്കാട് ഗ്രാമപഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ സൗമ്യയെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ കിടന്നിരുന്ന സൗമ്യയെ പ്രജിത്ത് കോടാലികൊണ്ടാണ് തലക്കടിക്കുകയായിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചണര്‍ത്തി ഒന്നരവയസ്സുള്ള കുട്ടിയെ ഏല്പിച്ചാണ് പ്രജിത്ത് താന്‍ സൗമ്യയെ കൊലപ്പെടുത്തിയ വിവരമറിയിച്ചത്. സഹോദരന്‍ പോലീസില്‍ അറിയിക്കുകയും പൊലീസ് എത്തി സൗമ്യയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read also: കേരളത്തിന്‍റെ പ്രതിരോധപ്രവർത്തനങ്ങളിൽ ഒപ്പമുണ്ടെന്ന് അല്ലു അർജുന്‍; 25 ലക്ഷം രൂപ നൽകും
ഭാര്യ നിത്യവും തനിക്കുണ്ടാക്കിയ സമാധാനക്കേട് കൊണ്ടാണ് കടുംകൈക്ക് മുതിര്‍ന്നതെന്നാണ് പ്രജിത്ത് മൊഴി നൽകിയത്. ഒരു കാരണവുമില്ലാതെ വഴക്കിടും. രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴും വഴക്കിട്ടു. സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്. സമാധാനമില്ലാത്ത ജീവിതം എന്ന് അവസാനിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു. രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴും വഴക്കിട്ടു. പെണ്ണുങ്ങളുടെ പേര് ചേർത്തുപറയും. അങ്ങനെയാണ് ഇന്ന് രാവിലെയും വഴക്കുണ്ടാക്കിയപ്പോള്‍ നിയന്ത്രണം വിട്ട് കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴി നൽകി.
Post Your Comments