Latest NewsNewsIndia

പ്രധാനമന്ത്രി ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം; പണം കണ്ടെത്താൻ വഴികൾ നിർദേശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനുള്ള വഴികൾ നിർദേശിച്ച് സോണിയ ഗാന്ധി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അവർ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോ​ഗസ്ഥര്‍ എന്നിവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം. അടുത്ത ഒരു വര്‍ഷത്തേക്ക് പരസ്യ-പ്രചരണങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചിലവാക്കരുത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യവും പ്രചാരണവും ഇളവ് നല്‍കി തുടരാമെന്നും സോണിയ ഗാന്ധി പറയുന്നു.

Read also: ലോക്ക് ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണം. പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും നിര്‍മ്മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിർത്തണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ പി.എം കെയര്‍ ഫണ്ട‌് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും സോണിയ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button