കോവിഡ്-19നുമായി ബന്ധപ്പെട്ട് പല പഠനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഒരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് വൈറസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇതില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട വിവരമാണ്. അതായത് ഒരോ രാഷ്ട്രങ്ങളിലും കോവിഡ് എത്തുമ്പോള്‍ അതിന്റെ തീവ്രതയും രൂപവും മാറുന്നു എന്നതാണ്.
read also : കോവിഡ് വൈറസ് ഓരോ ദിവസവും ശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെക്കെ ? പഠനം പറയുന്നത്
മനുഷ്യരിലെ ജനിതക വ്യത്യാസങ്ങള്‍ കോവിഡ് രോഗം ബാധിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്നും പറയുന്നു. ഇക്കാര്യം പരീക്ഷിച്ചറിയാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ഗവേഷകര്‍. പലരിലും പല വിധത്തില്‍ കൊറോണ വൈറസ് ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഇതിന് ജനിതകഘടനയുമായി ബന്ധമുണ്ടോ എന്ന് അറിയാനായി ശ്രമിക്കുന്നത്. ഇതേറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.<
പഠനത്തിനായി ഇവര്‍ കോവിഡ് 19 രോഗികളുടെ ജനിതക വിവരങ്ങള്‍ ശേഖരിക്കുകയാണിപ്പോള്‍. മനുഷ്യ കോശങ്ങളുടെ മുകള്‍ഭാഗത്ത് കണ്ടുവരുന്ന പ്രോട്ടീനുകളായ ACE2വിന്റെ ജനിതകകോഡുകളിലെ വ്യത്യാസത്തെക്കുറിച്ചും പഠനം നടക്കുന്നുണ്ട്. ACE2വിലെ മാറ്റങ്ങള്‍ കൊറോണ വൈറസിന് വേഗത്തില്‍ മനുഷ്യരിലെത്തിക്കാന്‍ സഹായിക്കുന്നുവെന്ന് കരുതപ്പെടുന്നുണ്ട്.
മനുഷ്യരിലെ രോഗ പ്രതിരോധസംവിധാനത്തെ സ്വാധീനിക്കുന്ന ലൂക്കസൈറ്റ് ആന്റിജന്‍ ജീനുകളെക്കുറിച്ചും പഠനം നടക്കുന്നുണ്ട്. ഫിന്‍ലാന്റിലെ ഹെല്‍സിങ്കി സര്‍വ്വകലാശാലയിലെ ജെനെറ്റിസിറ്റായ ആന്‍ഡ്രിയ ഗാന കോവിഡ് രോഗികളുടെ ജനിതക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരില്‍ ഗുരുതരമായി രോഗം ബാധിച്ചവരും ലക്ഷണങ്ങള്‍ കാണിക്കാത്തവരോ നേരിയ ലക്ഷണങ്ങള്‍ കാണിച്ചവരോ തമ്മിലുള്ള ജനിതക വ്യത്യാസം കണ്ടെത്തുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ വ്യക്തമായ പുരോഗതി കുറച്ചുമാസങ്ങള്‍ക്കകം തന്നെ നേടാനാകുമെന്നാണ് പ്രതീക്ഷ.
ശ്വേത രക്താണുക്കളും രക്തഗ്രൂപ്പുകളിലെ വ്യത്യാസവും എങ്ങനെ കോവിഡ് രോഗത്തെ സ്വാധീനിക്കുന്നുവെന്ന പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശ്വേതരക്താണുക്കള്‍ കുറവുള്ളവരില്‍ കോവിഡ് കൂടുതല്‍ ഗുരുതരമാകുന്നുവെന്നായിരുന്നു കണ്ടെത്തല്‍. ഒ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് കോവിഡ് വരാന്‍ സാധ്യത കുറവാണെന്നും. എ ഗ്രൂപ്പുകാര്‍ക്കാണ് താരമ്യേന കൂടുതല്‍ കോവിഡ് വന്നതെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. ചൈനയിലെ മൂന്ന് ആശുപത്രികളിലെ 2173 രോഗികളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം.
Post Your Comments