കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നതിനിടെ തുടക്കം മുതല്‍ സഹായഹസ്തവുമായി രംഗത്തുണ്ടായിരുന്നയാളാണ് മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇപ്പോള്‍ ഇതാ താരം വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ്. 10000 പേര്‍ക്കുള്ള ഭക്ഷണമാണ് അദ്ദേഹം ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ 20,000 കിലോഗ്രാം അരി താരം ബേലൂര്‍ മഠത്തിന് നല്‍കിയിരുന്നു.
നിലവില്‍ കൊല്‍ക്കത്തയില്‍ കൊറോണ വൈറസ് ബാധ മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഇസ്ക് കോന്‍ (ISKCON) എന്ന സംഘടന 10000 പേര്‍ക്ക് ദിവസവും ഭക്ഷണം നല്‍കുന്നുണ്ട്. ഇതിലേക്കാണ് സൗരവ് ഗാംഗുലി സഹായ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. ഇത് പ്രകാരം ഇനി ദിവസം 20000 പേര്‍ക്ക് ഭക്ഷണം നല്‍കാനാവും സംഘടനക്ക്. ഇസ്ക് കോന്‍ കൊല്‍ക്കത്തയുടെ സെന്ററില്‍ നേരിട്ട് എത്തിയാണ് സൗരവ് ഗാംഗുലി തന്റെ സഹായ വാഗ്ദാനം നല്‍കിയത്.
Post Your Comments