Latest NewsNewsIndia

കോവിഡ് പ്രതിരോധം : രാജ്യമെങ്ങും ഒറ്റക്കെട്ടായി വീണ്ടും പുതിയ പരിപാടിയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി : 130 കോടി ജനങ്ങളും പ്രകാശം തെളിയിക്കുന്ന ഈ പരിപാടിയില്‍ പങ്കാളികളാകണമെന്നം ആഹ്വാനം

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധം , രാജ്യമെങ്ങും ഒറ്റക്കെട്ടായി വീണ്ടും പുതിയ പരിപാടിയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങളും പ്രകാശം തെളിയിക്കുന്ന ഈ പരിപാടിയില്‍ പങ്കാളികളാകണമെന്നം ആഹ്വാനം . ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : ജനതാ കര്‍ഫ്യുവിനേക്കാള്‍ ഗൗരവമുള്ളതായിരിക്കും ഈ കര്‍ഫ്യു … ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യ അതീവ ജാഗ്രതയോടെ എടുക്കുന്നു : 21 ദിവസത്തെ ലോക്ഡൗണിനെ കുറിച്ച് പ്രധാനമന്ത്രി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 9 ദിവസമായി. ഇതിനോട് രാജ്യം നല്ല രീതിയിലാണ് പ്രതികരിച്ചത്. ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ മാതൃകയാക്കുന്നു. ഇത് രാജ്യത്തെ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. നമ്മളാരും ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങളും ഒറ്റക്കെട്ടാണ്.

കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. അതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയ്ക്കണം. വീടുകളിലെ ലൈറ്റ് അണച്ച് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കുക. ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങി ചെയ്യരുത്. വീട്ടിലെ ബാല്‍ക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും.

ജനങ്ങളുടെ ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button