ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിലേയ്ക്കും സമൂഹവ്യാപനം തടയുന്നതിനുമായി 21 ദിവസത്തേയ്ക്ക് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. ലോക്ക്ഡൗണ്‍ ജനതാ കര്‍ഫ്യുവിനേക്കാള്‍ ഗൗരവമുള്ളതാണെന്നും പുറത്തേക്ക് ഇറങ്ങുക എന്നത് 21 ദിവക്കാലത്തേക്ക് മറക്കണമെന്നും രാജ്യത്തോടായുള്ള അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു.
Read Also : അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും, കൊറോണയെ നേരിടാന്‍ 15,000 കോടി; പ്രധാനമന്ത്രി
ജനതാ കര്‍ഫ്യുവിനേക്കാള്‍ ഗൗരവമുള്ളതായിരിക്കും ഈ കര്‍ഫ്യു. ഈ തീരുമാനം ഓരോ പൗരനെയും രക്ഷിക്കാനാണ്. വീടിന് മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. അദ്ദേഹം പറഞ്ഞു.
കൊറോണയെ പ്രതിരോധിക്കാം സാമൂഹിക അകലം പാലിക്കുക മാത്രമാണ് പോംവഴിയെന്നും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുവരെ ഈ നിര്‍ദേശങ്ങളെല്ലാം ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവര്‍ത്തകരെ എല്ലാവരും അഭിനന്ദിക്കണം. മാദ്ധ്യമപ്രവര്‍ത്തകരെയും പൊലീസിനെയും കുറിച്ച് ഓര്‍ക്കണം. രാജ്യത്തെ ഓരോ പൗരനും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു
പ്രതിസന്ധിയുടെ സമയത്ത് എല്ലാ ഇന്ത്യക്കാരും അതിനെതിരെ ഒന്നിച്ച് പോരാടും. ‘ജനതാ കര്‍ഫ്യു’ വിജയിപ്പിച്ചതില്‍ നിങ്ങള്‍ എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു. കൊറോണ രോഗം മൂലമുണ്ടാകുന്ന സാഹചര്യം ജനങ്ങളെല്ലാം വാര്‍ത്താ ചാനലുകളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങള്‍ പോലും ഈ മഹാമാരിക്ക് മുന്‍പില്‍ നിസ്സഹായരായി നില്‍ക്കുന്നത് നാം കാണുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments