ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 5000 ത്തോളം പേര് മടങ്ങിയത് അഞ്ച് ട്രെയിനുകളില്‍. ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു . ഇതോടെ ട്രെയിനുകളിലെ മറ്റ് യാത്രക്കാര്‍ക്കും കോവിഡ് പകര്‍ന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംശയിക്കുന്നത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത് പ്രധാനമായും അഞ്ച് ദീര്‍ഘദൂര ട്രെയിനുകളിലാണ്. മാര്‍ച്ച് 13 മുതല്‍ 19വരെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഈ ട്രെയിനുകളില്‍ സഞ്ചരിച്ച സമ്മേളന പ്രതിനിധികളില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് മറ്റ് യാത്രക്കാര്‍ക്ക് രോഗം പകര്‍ന്നിരിക്കാമെന്നാണ് ആശങ്ക.ഓരോ ട്രെയിനിലും 1000 – 1200 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.
ആ ട്രെയിനുകള്‍
1. ആന്ധ്രയിലെ ഗുണ്ടൂരിലേക്കുള്ള ദുരന്തോ എക്സ്പ്രസ്
2.ചെന്നൈയിലേക്കുള്ള ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്
3.ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ്
4.ന്യൂഡല്‍ഹി – റാഞ്ചി രാജധാനി എക്സ്പ്രസ്
5.ആന്ധ്രയിലേക്കുള്ള സമ്ബര്‍ക്ക ക്രാന്തി എക്സ്പ്രസ്
ഇവയ്ക്ക് പുറമേ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനിലും ന്യൂഡല്‍ഹി സ്റ്റേഷനിലും ദീര്‍ഘദൂര വണ്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ട്രെയിനുകളാണ് വരികയും പോവുകയും ചെയ്യുന്നത്. സമ്മേളനത്തിന് വന്നവര്‍ ഈ ട്രെയിനുകളിലൊക്കെ യാത്രചെയ്തിരിക്കാം.
Post Your Comments