കോട്ടയം: ട്രെയിന്‍ യാത്രക്കാരിയുടെ ഒന്നര പവന്റെ സ്വര്‍ണ പാദസരം മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അഭയരാജ് സിംഗി(25)നെയാണ് മംഗലാപുരത്തുനിന്നും കോട്ടയം റെയില്‍വേ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 27-നു നിസാമുദീന്‍ എക്സ്പ്രസില്‍ കായകുളത്തുനിന്നു യാത്ര ചെയ്ത ഓച്ചിറ സ്വദേശിനിയുടെ പാദസരമാണ് ഇയാള്‍ പുലര്‍ച്ചെ മോഷ്ടിച്ചെടുത്തത്. തുടര്‍ന്ന്, കോട്ടയം റെയില്‍വേ പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നു മോഷ്ടിച്ച പാദസരം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Also : വന്ദേഭാരത് എക്സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്: പുതിയ സമയം ഇങ്ങനെ
ഉത്തര്‍പ്രദേശില്‍ നിന്നു വിമാനത്തില്‍ നെടുമ്പാശേരിയിലെത്തി ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടത്തി മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പ്രതിക്കെതിരേ ഉത്തര്‍പ്രദേശില്‍ സമാനമായ ആറു കേസുകളുണ്ടെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.
കോട്ടയം റെയില്‍വേ പൊലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments