ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കുകയാണ്. 75 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 74 പേരും നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ബാക്കിയുള്ള ഒരാള്‍ ചെന്നൈയില്‍ അസുഖബാധിതനായ ആളുമായുള്ള സമ്ബര്‍ക്കത്തില്‍ നിന്ന് വൈറസ് പടര്‍ന്നതാണ്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 309 ആയി ഉയര്‍ന്നു.
നേരത്തെ, നിസാമുദ്ദീനിലെ തബ്‌ലീഗില്‍ പങ്കെടുത്ത് തമിഴ്‌നാട്ടില്‍ മടങ്ങി എത്തിയ പലരെയും ഇനിയും തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചിരുന്നു. അതേസമയം, നിരവധിപേര്‍ നിസാമുദ്ദീനില്‍ നിന്നും എത്തിയിട്ടുണ്ടെന്നും മടങ്ങിയെത്തിവര്‍ ആരുമായിട്ടൊക്കെ സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിക്കുകയാണെന്നും തമിഴ്‌നാട് ആരോഗ്യവിഭാഗം സെക്രട്ടറി ബീല രാജേഷ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും വിവിധ ജില്ലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.മാർച്ച് 18 ന് മദ്രാസ് ഹൈക്കോടതിയിലേക്ക് നടന്ന മാര്‍ച്ചില്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത ആളുകളും ഉണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ തയാറാകണമെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
Post Your Comments