Latest NewsKeralaNews

കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ലോക്നാഥ് ബഹ്റ

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ.

കൊവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാരും പൊലീസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമപ്രകാരം ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേരള സംസ്ഥാന പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും കേസ് എടുക്കാനാകുമെന്നും ഡി.ജി.പി വ്യക്തമാക്കി.

കൊവിഡുമായി ബന്ധപ്പെട്ട് അതിശയോക്തിപരമായും തെറ്റായും ഉള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ മുന്നറിയിപ്പ്. കൊവിഡുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ച്‌ പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button