ജോഹന്നാസ്ബര്‍ഗ്: ഇന്ത്യൻ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് കോവിഡ് 19 ബാധിച്ച് മരിച്ചു. സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്.ഐ.വി.പ്രതിരോധ ഗവേഷക മേധാവിയുമായ ഗീത റാംജി(50)യാണ് ദക്ഷിണാഫ്രിക്കയില്‍ മരണപ്പെട്ടത്. ലണ്ടനില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്, കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ദക്ഷണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.
2018ല്‍ എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ
സമഗ്ര സംഭാവനകള്‍ക്ക് യൂറോപ്യന്‍ ഡെവലപ്പ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്പുകള്‍ (ഇഡിസിടിപി) ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് റാംജി സ്വന്തമാക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ കൊവിഡ്19 വൈറസ് ബാധിച്ച് അഞ്ചു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments