അമൃത്സര്‍: പ്രമുഖ ഖുര്‍ബാനി പാട്ടുകാരന് പത്മശ്രീ നിര്‍മല്‍ സിംഗ്(62) കോവിഡ് ബാധിച്ചു മരിച്ചു. പഞ്ചാബിലെ അമൃത്സറില് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ആസ്മ രോഗിയായിരുന്നു,വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ വൈകുന്നേരം രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് പഞ്ചാബില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
Also read : കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടൽ, തൃശൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഇദ്ദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്ക്കെുമൊപ്പം ഡല്‍ഹി, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രാര്‍ഥന ചടങ്ങുകള്‍ നടത്തിയിരുന്നു. മൂന്ന് മക്കളും ഭാര്യയും ഡ്രൈവറും മറ്റ് ആറ് പേരെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Post Your Comments