ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണിങ് ബാറ്റിംഗ് പുനര്‍നിര്‍വചിച്ചത് ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ് അല്ല അത് പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയാണെന്ന് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി ബൗളര്‍മാരെ ഒരു ദയയുമില്ലാതെ പരക്കെ അടിച്ചു പരത്തുന്നതില്‍ പേരുകേട്ട താരമാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന സെവാഗ്.
സെവാഗ് ടെസ്റ്റ് ക്രിക്കറ്റില്‍ എത്തിയത് വൈകിയാണെന്നും 1999-2000 കാലഘട്ടത്തില്‍ തന്നെ ഷാഹിദ് അഫ്രീദി ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണിങ് ബാറ്റ് ചെയ്യുന്ന താരത്തിന്റെ മാനസികാവസ്ഥ മാറ്റിയെന്നും അക്രം പറഞ്ഞു. അഫ്രീദി ടെസ്റ്റ് ക്രിക്കറ്റ് മോശം പന്തുകള്‍ അനായാസം സിക്‌സുകള്‍ അടിക്കുമെന്നും താന്‍ ബോളറിയിരുന്നെങ്കില്‍ എനിക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പോലും അഫ്രീദിക്ക് അനായാസം ബൗണ്ടറികള്‍ നേടാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പലപ്പോഴും ആദ്യ ബോള്‍ തന്നെ ബൗണ്ടറി അടിച്ച് ബൗളറെ സമ്മര്‍ദത്തിലാക്കുന്ന വീരുവിനേക്കാള്‍ ടെസ്റ്റില്‍ ഓപ്പണിംഗില്‍ മാറ്റം കൊണ്ടു വന്നത് അഫ്രീദിയാണെന്നാണ് അക്രമിന്റെ പക്ഷം.
Post Your Comments