ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിനെക്കുറിച്ച് കുറിച്ച് വിവാദ വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി . ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് അക്തര്‍ പതിവായി നിരവധി കുത്തിവെപ്പുകള്‍ എടുക്കാറുണ്ടായിരുന്നുവെന്നും അതിനാൽ ഇന്ന് നടക്കാന്‍ ഏറെ പ്രയാസപ്പെടുകയാണെന്നും അഫ്രീദി പറഞ്ഞു.
പാക് ചാനലായ സമാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അഫ്രീദിയുടെ വെളിപ്പെടുത്തൽ. ‘ ഏറെ പ്രയാസമാണെങ്കിലും അവന് അത് ചെയ്യാന്‍ കഴിയും. എല്ലാവര്‍ക്കും അക്തര്‍ ആകാന്‍ കഴിയില്ല. കുത്തിവെപ്പും വേദനസംഹാരികളും കഴിച്ച് പരിക്കുമായി കളിക്കുന്നത് പ്രയാസമാണ്. കാരണം, നിങ്ങളുടെ പരിക്ക് കൂടുതല്‍ വഷളാകുകയാണ് ചെയ്യുക. എന്തായാലും അക്തറിനെ വെറുതെ വിടാം!’ -അഫ്രീദി പറഞ്ഞു
Post Your Comments