മാഡ്രിഡ് : കൊവിഡ്-19( കൊറോണ വൈറസ്) ബാധിച്ച് രാജകുടുംബാംഗം മരണപ്പെട്ടു. സ്പെയിൻ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമായ മരിയ തെരേസ രാജകുമാരിയാണ് (86) ആണ് മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവര്‍. സ്പെയിനില്‍ ഇതുവരെ 5,600 പേര് രാജ്യത്ത് മരിച്ചിട്ടുണ്ട്. 73,235 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
Also read : കോവിഡ് 19 ; സ്വയം മരുന്നുണ്ടാക്കി കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം
അതേസമയം കൊവിഡ് 19(കൊറോണ വൈറസ്) ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിൽ ഇല്ലിനോയിലെ ചിക്കോഗോയിൽ ഒരുവയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്. ആദ്യമായാണ് ഒരു കുഞ്ഞ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇല്ലിനോയിസ് ഗവർണർ അറിയിച്ചു.
കാലിഫോർണിയയിൽ കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് കൗമാരക്കാരൻ മരിച്ചിരുന്നു. ഫ്രാൻസിൽ 16 വയസുള്ള പെൺകുട്ടിയും മരണപ്പെട്ടിരുന്നു. പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് വൈറസ് മാരകമായി ബാധിക്കുന്നതെന്ന് നിരവധി പഠനങ്ങൾ ഇതിനകം കണ്ടെത്തിയിരുന്നു. അമേരിക്കയിൽ കൊവിഡ് 19 ശക്തമായി തന്നെ വ്യാപിക്കുകയാണ്,19,302 പുതിയ കേസുകളാണ് ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 123,428 ആയി. ഇന്നലെ ഒറ്റദിവസം 515പേർ മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,211 ആയി ഉയർന്നു
Post Your Comments